top of page
Search

Mother’s day

#Happy_Mother's Day...♥️

ഇ ദിവസത്തിൽ പറഞ്ഞാൽ കൊള്ളാം എന്ന് തോന്നിയ ഒരു വലിയ കാര്യം ചെറുതായി എഴുതി, ഒരു സ്ത്രീകളുടെ വാരികയ്ക്ക് വേണ്ടി പറഞ്ഞിട്ടു..

പക്ഷെ വൈകിയത് കൊണ്ടു വന്നിട്ട് ഇല്ല., എന്നാലും ഇരിക്കട്ടെ ഇവിടെ..

കാരണം ഇ അടുത്ത് കേട്ട കുറച്ചു പേടിപ്പിക്കുന്ന കഥകൾ..

അതുകൊണ്ട് ഇത് ഭാവിയിലേക്ക് വേണം...

#എന്റെ_ലേബർ_റൂം_അനുഭവം:- Labour Room✌️

മലേഷ്യൻ വംശജയായ എന്റെ ഭാര്യ ജസ്വിനിയുടെ പ്രസവം മലേഷ്യയിൽ തന്നെ ആകാൻ തീരുമാനിക്കുന്നത് അവൾക്കു ഭാഷ, സ്ഥലം എല്ലാം കൊണ്ട് പരിചയം ഉള്ളത് കൊണ്ട് മാത്രം ആയിരുന്നില്ല, മലേഷ്യയിൽ 2 മാസം മാത്രം പ്രസവ അവധി ഉള്ളു എന്നത് തന്നെ. അങ്ങനെ ആശുപത്രി അന്വേഷിച്ചു തീരുമാനിക്കും നേരമാണ് ഞാൻ ആ സംഭവം അറിയുന്നത്, ഭാര്യയുടെ പ്രസവം കാണാൻ ഉള്ള ഒരു ഭാഗ്യം മലേഷ്യ എന്ന മഹാ നഗരത്തിൽ ഉണ്ടെന്ന്. ഒരുപാട് സന്തോഷം തോന്നി. ഭർത്താവിന് അല്ലെങ്കിൽ അമ്മയ്ക്ക് ലേബർ റൂമിൽ കേറാം. ഏതായാലും അതു ശേരികും ഒരു ബോണസ് പോലെ തോന്നിയെങ്കിലും കൂടുതൽ ചിന്തിക്കാൻ പോയില്ല എന്നത് ആണ് സത്യം.

അങ്ങനെ ദിവസങ്ങൾ, മാസങ്ങൾ കടന്നു പോയി ഡെലിവറി ഡേറ്റ് എത്തി. മലേഷ്യൻ ഗവണ്മെന്റ് ആശുപത്രിയിൽ മലേഷ്യക്കാർക്കു ഒറ്റ കാശു കൊടുക്കേണ്ട. ഞങ്ങൾ തിരഞ്ഞെടുത്തത് സെമി ഗവണ്മെന്റ് ആയിരുന്നു. ഗവണ്മെന്റ് ഹോസ്പിറ്റൽ താമസ സ്ഥലത്തിന് അടുത്ത് ഇല്ലായിരുന്നത് തന്നെ കാരണം. ജൂലൈ 21 രാത്രി. പെട്ടെന്നു അവൾക്കു ഒരു ബുദ്ധിമുട്ട് വന്നപ്പോ കൂടുതൽ ആലോചിക്കാതെ ഞാൻ അമ്മയോട് പറഞ്ഞു ഹോസ്പിറ്റൽ പോകാൻ തീരുമാനിച്ചു. അവൾക്കു തീരെ ഇഷ്ട്ടം ഇല്ലാഞ്ഞിട്ടും ഞങ്ങൾ പോയി. ആശുപത്രിയിൽ എത്തി ഉടനെ ഡോക്ടർ നോക്കിയിട്ടു പറഞ്ഞു, അഡ്മിറ്റ്‌ ആക്കണം ഡെലിവറി നാളെ ഉണ്ടാവും. പിന്നെ അവളെ അഡ്മിറ്റ്‌ ചെയ്തു രാത്രി പകൽ ആക്കി കൈയും പുറകിൽ കെട്ടി സേതുരാമയ്യർ സ്റ്റൈൽ നടപ്പ് ആയി. കഴിഞ്ഞ 9 മാസം ആയി ലേബർ റൂമിൽ കേറും എന്ന് ചോദിക്കുന്നവരോട് ഒകെ കൂളായി പറഞ്ഞ എനിക്കു ആദ്യായി വല്ലാത്തൊരു പേടി, എന്റെ നെഞ്ച് ഒകെ ഇടിച്ചു പൊട്ടി പണ്ടാരം അടങ്ങും പോലെ. സ്വയമേ കൂളാക്കി കൊണ്ടു ഇരിക്കാൻ ശ്രമിച്ചു. അതിന്റെ ഇടയ്ക്കു നമ്മുടെ ചങ്ക് ചങ്ങായി ആയ കുവൈറ്റ്‌ കാരൻ സിറിൽ എന്റെ whatzapp മെസ്സേജ് കണ്ടു വിളിച്ചു. എന്നിട്ട് പറഞ്ഞു, ഒന്നു കൊണ്ടും പേടിക്കേണ്ട, ലേബർ റൂമിൽ കേറിക്കോ, എന്നിട്ടു അവളോട്‌ സംസാരിച്ചോണ്ടേ ഇരുന്നോ എന്ന്. കാര്യം പറഞ്ഞാൽ ചങ്ക് ആണേലും, അവനും ലേബർ റൂമിൽ കേറിയിട്ടു ഉണ്ടെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്. അതു എനിക്കു ഒരു ഉണർവും കൂടെ തന്നു. പക്ഷെ ഞാൻ പറഞ്ഞു, അളിയാ ഏതു സാഹചര്യത്തിൽ ആരുന്നേലും ഞാൻ നിർത്താതെ മിണ്ടികൊണ്ടേ ഇരിക്കുവായിരുന്നു. പക്ഷെ ഇതു എനിക്കു ഒരു പിടിയും ഇല്ലായെന്ന്. ഏതായാലും അങ്ങനെ കേറാൻ സ്വയം ആത്മവിശ്വാസം കേറ്റികൊണ്ടേ ഇരുന്നു.

രാവിലെ 10 മണി ആയപ്പോൾ നേഴ്സ് വിളിച്ചു, ഞാൻ ലേബർ റൂമിൽ അവര് പറയുന്ന കേട്ടു നിന്നോളണം എന്ന് തൊട്ടു എന്തൊക്കെയോ കുറെ പേപ്പർ ഒകെ എഴുതി ഒപ്പിടിച്ചു. എന്നിട്ടു അവരുടെ ഡ്രസ്സിൽ ലേബർ റൂമിൽ കേറ്റി.

പിന്നെ അങ്ങോട്ട് ഒരു സംഭവ ബഹുലമായിരുന്നു. പെയിൻ വരുന്നു, പോകുന്നു. ഞാൻ നഴ്സിനെ വിളിക്കുന്നു അവര് വന്നു പോകുന്നു. കൂടെ 3 വട്ടം ശർദി ഉൾപ്പടെ ആകെ ബഹളം.2 മണിക്കൂർ ഒച്ച വയ്ക്കാതെ ബെഡിനെ തല്ലികൊണ്ടു ഇരുന്ന ഭാര്യ 12 മണി കഴിഞ്ഞപ്പോ എന്നോട് പറഞ്ഞു: "എനിക്കു പെയിൻ കില്ലർ വേണം, ഡോക്ടറെ വിളിക്ക്". ആദ്യം കുറെ നേരം ഉടനെ ഡെലിവറി ആകും എന്നൊക്കെ കുറെ കള്ളം പറഞ്ഞു. പക്ഷെ ഇനി സിസേറിയൻ മതി എന്ന് അവൾ പറഞ്ഞ കേട്ടപ്പോ ഒന്നു ഞെട്ടി. "തലേന്ന് രാത്രി തുടങ്ങിയ വേദന ഇത്രയും നേരം അനുഭവിച്ചത്‌ സിസേറിയൻ ആകാൻ വേണ്ടി ആയിരുന്നോ? കുറച്ചു നേരം കൂടെ, ഞാൻ ഇപ്പൊ പോയ് നഴ്സിനെ വിളികാം" എന്ന് പറഞ്ഞു ഞാൻ ഓടി. നേഴ്സ് റൂമിൽ ചെന്ന് തിരക്കു പിടിച്ചു നടന്ന ഒരു നേഴ്‌സിനെ ഒരു വിധത്തിൽ പിടിച്ചോണ്ട് വന്നു. അവര് നോകീട്ടു പെയിൻ കില്ലർ എടുക്കാൻ അപ്പ്രൂവൽ എടുക്കട്ടേ എന്ന് പറഞ്ഞു. കൂടെ ഇനിയും 4 മണിക്കൂർ കൂടെ എടുത്തേക്കാം എന്നും. ഒരു തരി ഉറങ്ങാതെ നിന്ന ഞാൻ ഉറപ്പിച്ചു, ഡെലിവറി ആകും മുന്പേ ആ ചെറിയ ലേബർ റൂമിന്റെ ഒരു മൂലയിൽ ഞാൻ ബോധം കേട്ടു വീഴും. പക്ഷെ ചെറിയ രീതിൽ ഉറക്കം എന്നെ പിടിക്കാൻ തുടങ്ങുമ്പോ ഇവള് വേദന കൊണ്ട് പെട്ടെന്നു ഒച്ച വയ്ക്കും, അതു കേട്ടു എന്റെ ഉറക്കം പമ്പ കിടക്കും. അങ്ങനെ നേഴ്സ് പറഞ്ഞത് ഉടനെ ഡെലിവറി ആകും എന്ന് ആണെന് നല്ല രീതിൽ അവളോട് കള്ളം പറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുവിൽ 3 മണി കഴിഞ്ഞപ്പോൾ ഡോക്ടർ, നേഴ്സ് എല്ലാരും എത്തി. ആകെ ബഹളം, എന്നോട് തലയുടെ ഭാഗത്തു നിൽക്കാൻ പറഞ്ഞു, 3 ഇഡിയറ്റ്സ് അക്ഷരാർത്ഥത്തിൽ ഓർമ്മ വന്നു, പുഷ്" എന്ന വാക്ക് തന്നെ. ഒരു നിമിഷം ഒന്നു നോക്കി സംഭവം മനസിലാക്കിട്ടു ഞാൻ എംബിബിസ് ഇല്ലാത്ത ഒരു ഡോക്ടർ ആയി. ഡോക്ടർ പറയുന്ന കൂടെ പറഞ്ഞു. എന്റെ ചങ്ക് ചങ്ങായി പറഞ്ഞതുപോലെ അല്ലെ അതിലും കൂടുതൽ എന്ന പോലെ നിർത്താതെ ഞാൻ പറഞ്ഞോണ്ട് ഇരുന്നു. ഒരു കോച്ച് മോട്ടിവേറ്റ് ചെയ്യും പോലെ, കബഡി കളിയിൽ റഫറി പോലെ, നിർത്താതെ പറഞ്ഞോണ്ട് ഇരുന്നു, അല്ല ഞാൻ ആജ്ഞാപിച്ചോണ്ടു ഇരുന്നു എന്ന് തന്നെ പറയാം. അവൾ എന്നെ തന്നെ നോക്കി കൊണ്ടേ ഇരുന്നു. ഞാൻ പറയുന്ന ഓരോ വാക്കും കേട്ടു. 1... 2.. 3.. പുഷ്.. എന്ന് പറഞ്ഞപ്പോ അതുപോലെ കേട്ടു. അങ്ങനെ കുറച്ചു നേരത്തെ ഒരു വലിയ ബഹളത്തിനും, കുറെ 1..2..3.. ഒടുവിൽ ജൂനിയർ മത്തായി ഭൂമിയിൽ എത്തി. അതുവരെ കൂവി കൊണ്ട് ഇരുന്ന മത്തായി അപ്പോൾ ഒന്നു മിണ്ടാതെ ആയി. എഴുതിയാലും പറഞ്ഞാലും മനസിലാകില്ല നിങ്ങൾക്ക്.. കരഞ്ഞു പോകും എതൊരു ആളും.. നമ്മുടെ ചോര കുഞ്ഞിനെ ആദ്യായി കണ്മുന്നിൽ കാണുമ്പോ..😥 സ്ഥലം സെന്റി ആക്കി തുടങ്ങിയ എന്നോട് ഡോക്ടർ പറഞ്ഞു വെളിയിൽ നിന്നോ, എല്ലാം ഓക്കേ ആയി. ഇനി ബാക്കി പ്രോസെഡ്യൂറെ കഴിഞ്ഞു വിളിക്കാം എന്ന്. എനിക്കു പണ്ടാരം കരച്ചിലും അടക്കാൻ പറ്റണില്ല, ആ പെണ്ണുങ്ങളുടെ മുന്നിൽ നിന്ന് കരഞ്ഞു കുളം ആകുന്നതിന്റെ ചമ്മലും. പിന്നെ ഒരു വിധത്തിൽ ഇറങ്ങി.

ഇതു കഥയല്ല..എന്റെ ജീവിതം ആണ്. എന്റെ മറക്കാൻ ആവാത്ത ഓർമ്മകൾ. ഇതു പറഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ല, നമ്മുടെ നാട്ടിലും ഇ സൗകര്യം വരണം. പ്രൈവറ്റ് ഹോസ്പിറ്റലിൽ വന്നു തുടങ്ങിയിട്ട് ഉണ്ട്. പക്ഷെ അതു അല്ല, ഓരോ ഗവണ്മെന്റ് ഹോസ്പിറ്റൽ ഉൾപ്പടെ എല്ലാ ഹോസ്പിറ്റലിലും ഇ സേവനം എത്രയും പെട്ടെന്നു നിർബന്ധം ആക്കണം. അതു ഓരോ സ്ത്രീയും എത്ര ആഗ്രഹിക്കുന്നു ഉണ്ടെന്നു എന്റെ വിഡിയോയിൽ കമന്റ്‌ ഇട്ട ആയിരകണക്കിന് സ്ത്രീകളുടെ കംമെന്റിലൂടെ ഞാൻ അറിഞ്ഞു. ഇ സംവിധാനം നടത്താൻ ഒരു നയാ പൈസ കൂടുതൽ വാങ്ങാനും അനുവദിക്കരുത്, കാരണം നമ്മൾ കൂടെ ഉള്ളപ്പോൾ ഡോക്ടർ, നേഴ്സിന്‌ പകുതി പണി കുറഞ്ഞു എന്ന് ഉറപ്പിച്ചു പറയാം. നമ്മുക്ക് ഡെലിവറി ഒന്നും നടത്താൻ പറ്റില്ല, പക്ഷെ പെയിൻ വരുന്ന ആ മണിക്കൂറുകളോളം നമ്മൾ ഉള്ളപ്പോ നേഴ്സിന്‌ വേറെ പേടിക്കേണ്ട കാര്യം ഇല്ല. അതുപോലെ ഡോക്ടർ പറഞ്ഞത്ത് അല്ല, ഞാൻ പറഞ്ഞത് ആണ് അവൾ കേട്ടത്. അതുകൊണ്ട് തന്നെ ഞാൻ പറഞ്ഞത്, അവിടെ ഞാൻ എംബിബിസ് പഠിക്കാത്ത ഒരു ഡോക്ടർ ആയെന്ന്. സ്വന്തം കുടുംബത്തിന്റെ ഡോക്ടർ അഥവാ ഭർത്താവുദ്യോഗം.

ഇനി അവളോട്‌ ഇതെല്ലാം കഴിഞ്ഞു പതുകെ ഞാൻ ചോദിച്ചു, ഞാൻ ഇല്ലാരുന്നേൽ എന്തേലും വ്യത്യാസം തോന്നുവാരുന്നോ എന്ന്.?

അവൾ പറഞ്ഞേ "നോർമൽ ആക്കണം എന്ന് ഉറപ്പിച്ചു ഇരുന്നതാ മോനിച്ച ഞാൻ, പക്ഷെ ആ പെയിൻ കൂടിയ സമയത്തു മോനിച്ചൻ ഇല്ലാരുന്നേൽ ഞാൻ സിസേറിയൻ ആകാൻ പറയുമ്പോൾ അവര് അങ്ങനെ അല്ലെ ചെയുവോള്ളാരുന്നു?? മോനിച്ചൻ അങ്ങനെ പറഞ്ഞോണ്ട് തന്നെ നോർമൽ ആയത്..(ഹോസ്പിറ്റലിന്റെ കുറെ കാശു ഞാൻ നഷ്ട്ടപെടുത്തി, കൂടെ നമ്മുടെ കുറച്ചു ആരോഹ്യവും കൂട്ടി 😃)

പിന്നെ ഇ സമയത്തു നമുക്കു ഏറ്റവും അതികം വേണ്ടത് കൂടെ ഒരു സപ്പോർട്ട് ആണ് മോനിച്ച, അതു വേറെ ആരേലും ഉണ്ടേലും അങ്ങനെ ആവതില്ലലോ.. "

100% ശരിയാ എന്ന് എനിക്കും തോന്നി. കൂടെ എനിക്കു തോന്നിയ മറ്റൊരു കാര്യം, ആ സമയത്തു നമ്മൾ ഇല്ലെ ഒന്നും ഉണ്ടാവില്ലാരുന്നേക്കാം.. പക്ഷെ നമ്മൾ ഇല്ലാതിരുന്നതു കൊണ്ട് മാത്രം പല പേടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായ കഥകൾ നമ്മൾ ഇന്നും എന്നും കേട്ടു കൊണ്ട് ഇരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ നല്ല നേഴ്സ്, ഡോക്ടര്മാരോടും ബഹുമാനത്തോടെ തന്നെ പറയുന്നേ, ആ സമയം സ്വന്തം ഭർത്താവ് ഉള്ളപോലെ വരില്ല വേറെ ആരും...

ജൂനിയർ മത്തായി വലുതാകുമ്പോൾ കേൾക്കാൻ, അതുപോലെ ഞാനും ഒരു പൊടിപോലും മറക്കാതെ ഇരിക്കാനും കൂടെ വേണ്ടി ആണ് ഇ വീഡിയോ എടുത്തത്.. അതു ഇത്ര വല്യ ഒരു സംഭവം/അനുഭവം ആരുനെന്ന് അതു കഴിഞ്ഞപ്പോ മനസിലായി....

നാട്ടിലെ മെഡിക്കൽ രംഗം ഓർത്തു അഭിമാനിക്കുന്ന എനിക്കു/നമുക്ക് ഇതു നാട്ടിൽ വരണം എന്ന് തോനുന്നത്... അവകാശപ്പെടുന്നത്‌..സ്വാഭാവികം അല്ലെ.......... "വന്നേ മതിയാകു"

ശേരിയല്ലേ...???


എന്റെ ലേബർ റൂം അനുഭവം👇🏻

8 views1 comment

1 Comment


Nitheesh Vasudevan
Nitheesh Vasudevan
Sep 04, 2023

Hi.

Bro.. Please give your WhatsApp number.. Thanks.

Like
bottom of page